ഭോപ്പാല്‍; നിനക്കില്ല മരണം
കറുത്ത ഭീതിയുടെ രാത്രികളില്‍
ഇളമുറക്കാരില്ലാത്ത ദുര്‍മന്ത്രവാദിയായ്
നീ നരകിച്ചു കൊള്ളുക.
പുഴുവരിക്കും മനുഷ്യ പുറ്റുകളില്‍,
ദ്രവിച്ചു; മനം പുരട്ടുന്ന ഗന്ധം
പടരും ജുഗ്ഗികളില്‍
കടുത്ത പാപബോധത്തോടെ
നീ കണ്ണയക്കുക.
ഭോപ്പാല്‍; നിനക്കില്ല മനശാന്തി,
നര്‍മദാ തീരത്ത് കുമിഞ്ഞ
ശവങ്ങള് തന്
നിത്യ ദുര്‍ഗന്ധം
നിന്റെ ഓര്‍മകളില്‍ പടരട്ടെ.
ഓഷന്ഗബാദിലെ ശവപ്പറമ്പ്
നിനക്കായി ദാഹിക്കട്ടെ.
മരണം ശ്വസിച്ച രാത്രികള്‍
നിനക്ക് കാവല്‍ നില്ക്കട്ടെ.
അമ്മ മുലകളില്‍
ക്ലോറോഫോം ചുരക്കുന്നു;
കണ്ണും മൂക്കുമില്ലാതെ പിറക്കുന്ന
സ്വപ്നങ്ങള്‍ അച്ഛനെ വിഴുങ്ങുന്നു.
സിരകളില്‍ ഭ്രാന്ത് നുരയുന്ന,
സൂചികളില്ലാത്ത മനോ ഘടികാരങ്ങള്‍
പേറി അലഞ്ഞു നടക്കുന്ന
നിന്റെ മക്കളെ കണ്ടു
നീ കരയുക
ഭോപ്പാല്‍
നിനക്കായ് പൊഴിക്കുന്നു ഞാന്‍
അഗ്നി നിറമുള്ള
ഒരു തുള്ളി കണ്ണീര്.
* ഭോപ്പാല്‍ ദുരന്തത്തിന് ഇരുപത്തഞ്ചു വയസ്
Wednesday, December 2, 2009
Subscribe to:
Post Comments (Atom)
4 comments:
മരണത്തിനു മരണമില്ലാത്തൊരിടം,മരിച്ചുജീവിക്കാന്‍
പോലുമവകാശമില്ലാത്തവരെ എന്തിനോര്‍ക്കണം!
അതുകൊണ്ട്”നിനക്കു മാപ്പില്ലൊരിക്കലും”.
I dnt like this
നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇത് കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...
ഭോപ്പാല്‍
നിനക്കായ് പൊഴിക്കുന്നു ഞാന്‍
അഗ്നി നിറമുള്ള
ഒരു തുള്ളി കണ്ണീര്.
.............really awsome.......!!!
Post a Comment