വസന്തത്തിനു ശേഷം മഞ്ഞു പെയ്യുമ്പോള്‍
പിന്നെ
മഞ്ഞു വീഴുന്ന
താഴ്വാര വീഥിയില്‍
ഞാന്‍ നിന്നു
തണുത്ത ഒരു
നെടുവീര്‍പ്പ് പോലെ
കാറ്റു വീശുന്നുണ്ടായിരുന്നു
വസന്തം
കടന്നു പോയത്
ഇന്നലെയാണ്
വഴിയോരത്ത്
ഇനിയും വാടാത്ത
പൂക്കള്‍ കിടപ്പുണ്ടായിരുന്നു
ഹൃദയത്തില്‍
ഒരു കനല്‍ ജ്വലിപ്പിച്ചു
അതിന്റെ ചൂടില്‍
ഞാന്‍
കൈകള്‍ ചേര്‍ത്ത് വച്ചു
ഇളം വയലറ്റ് നിറത്തില്‍
വീണു കിടന്ന
കോളാമ്പി പൂക്കളില്‍ നിന്നും
ഇന്നലെയുടെ സുഗന്ധം
നനഞ്ഞു പടരുന്നുണ്ടായിരുന്നു
മഞ്ഞു
സ്വര്‍ഗത്തില്‍ നിന്നു
എന്നത് പോലെ
ധവളിമയാര്‍ന്നു പൊഴിഞ്ഞു കൊണ്ടിരുന്നു
ഭൂമി
വിഷാദ സ്മൃതികളുടെ
കരിമ്പടം പുതയ്ക്കാന്‍
തുടങ്ങുകയായിരുന്നു
സ്നിഗ്ദ്ധതയില്‍
സൂര്യന്റെ
ഓറഞ്ച് കിരണങ്ങള്‍
വീണപ്പോള്‍..
മഞ്ഞില്‍ പുതഞ്ഞ
നിന്റെ കാല്‍പ്പാടു തേടി
ഞാന്‍ നടന്നു തുടങ്ങി..
3 comments:
മഞ്ഞു പൊഴിയുന്ന ഈ വഴിയിലൂടെ നടക്കാന്‍ എന്തു രസം...
സസ്നേഹം,
ശിവ
നന്ദി ശിവാ...
ഈ ബ്ലോഗിലെത്തിയപ്പോള്‍ ച്ചിരി തണുപ്പ്. മൊത്തത്തിലൊരു മഞ്ഞു മയം. (നല്ല വരികള്‍. അഭിനന്ദനം)
Post a Comment