സുഖം
നീളുന്ന വയല്‍വരമ്പിലൂടെ
ഒറ്റയ്ക്ക് നടക്കുന്നത്
സുഖം തന്നെ.
ഇളം കാറ്റില്‍ ഉലഞ്ഞു
ചക്രവാളത്തില്‍ അലിയും
കരിയിലക്കിളി ആകുന്നതും,
ആര്‍ക്കോ വെളിച്ചത്തിനായ്
എരിയുന്ന മെഴുക് തിരിയാകുന്നതും,
രാത്രി വയ്കിയും ഉറങ്ങാതെ
ചാറ്റമഴയോടൊപ്പം
പെയ്യുന്നതും-
സുഖം തന്നെ.
മുഖത്തിന്റെ ചൂടില്‍
ഉരുകാത്ത
ഈ മുഖം മൂടിയും,
ചെറു ചൂടാര്‍ന്നു
കവിളിലൂടെ ഉരുളുന്ന
ഈ മണികളും...
തൊണ്ടയില്‍ കൊരുത്ത
ഈണങ്ങളും...
മഞ്ഞിലൂടെ നടക്കുന്നതും
വഴിയില്‍
ഒരു പൂവ് പൊട്ടിക്കുന്നതും
തണ്ടിലെ മുള്ള് ഏറ്റു
വിരല്‍(ഹൃദയവും) മുറിയുന്നതും,
കൊടിയ ചൂടില്‍
പ്രതീക്ഷകള്‍ വിതയ്ക്കുന്നതും
കിതപ്പാറ്റി
ഒരു മാവിന് തണലില്‍
കുയിലിനു കാതോര്‍ക്കുന്നതും,
ഏതോ ജാലകത്തിലൂടെ
പണ്ടു എന്‍ നേര്‍ക്ക് നീണ്ട
നോട്ടങ്ങളിലൂടെ യാത്ര പോകുന്നതും,
സ്വപ്നങ്ങളില്‍
ഹരിതാഭമായ കുന്നുകളിലൂടെ
അലഞ്ഞു നടക്കുന്നതും,
ഇല്ലായ്മയുടെ ശവങ്ങള് ചവിട്ടി
തല ഉയര്‍ത്തുന്നതും,
വിഹായസ്സില്‍ ഒഴുകുന്നതും,
നിലയില്ലാ കയങ്ങളില്‍
താഴുന്നതും...
എല്ലാം
പുതിയ സുഖങ്ങള്‍ തന്നെ..
ദുഃഖം എന്താണെന്നു
എനിക്കറിയില്ല-
ഒരു പക്ഷെ,
എന്റെ കയ്യില്‍ നിന്നു
ഞാന്‍ അറിയാതെ
ചോര്‍ന്നു പോയ
ആ ഇത്തിരി ചൂടായിരിക്കാം.
4 comments:
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
എന്തോ എനിക്കുമറിയില്ല ദു:ഖമെന്തെന്ന്. നന്നായിരിക്കുന്നു
എത്ര സുന്ദരമായി എഴുതിയിരിക്കുന്നു ഈ വരികള്‍...
ചെറു ചൂടാര്‍ന്നു
കവിളിലൂടെ ഉരുളുന്ന
ഈ മണികളും...
തൊണ്ടയില്‍ കൊരുത്ത
ഈണങ്ങളും...
സുഖത്തെക്കലേറെ ഈ വരികളില്‍ ഒരു ദുഃഖം feel ചെയ്തു..
നന്നായിരിക്കുന്നു...
Post a Comment